മുല്ലപ്പള്ളി രാമചന്ദ്രന് അതൃപ്തിയുണ്ടെങ്കില്‍ നേരിട്ട് വീട്ടില്‍ പോയി പരിഹരിക്കും: വി ഡി സതീശന്‍

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന് അതൃപ്തിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുല്ലപ്പള്ളി പ്രിയപ്പെട്ട നേതാവാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ താന്‍ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി പരിഹരിക്കും.തങ്ങള്‍ ആദരിക്കുന്ന നേതാവാണ് മുല്ലപ്പള്ളിയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുകയാണ് ചെയ്തത്. ജപ്തി നടപടികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷം.സപ്ലെക്കോയോ സര്‍ക്കാര്‍ തകര്‍ത്തു. സബ്സിസി കുറക്കാനുള്ള തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം. ഇപ്പോളത്തെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കട്ടിയിരുന്നു.

പ്രതിപക്ഷം പറഞ്ഞതിന് സിഎജി അടിവരയിട്ടൂ. എല്ലാ നികുതിയും ചാര്‍ജും കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഇടപെടേണ്ട സപ്ലൈക്കോ യെ തകര്‍ത്തു. അധികാരത്തില്‍ ഇരിക്കുമ്പോള്‍ സപ്ലൈകോയില്‍ വില കോടില്ലെന്നു പറഞ്ഞാണ് അധികാരത്തില്‍ വന്നത്.സബ്‌സ്ടി കുറച്ചതോടെ പൊതു വിപണിയിലും വില കൂടും. സപ്ലൈക്കോ സബ്സിഡി കുറക്കാന്‍ ഉള്ള തീരുമാനം പിന്‍വലിക്കണം.

Top