കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. വിഭാഗീയത നേരിടാനുള്ള കരുത്ത് ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. ആര് നടത്തിയാലും അത് അനുവദിക്കില്ല. കോൺഗ്രസിലെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്നും സതീശന് പറഞ്ഞു.എല്ലാവർക്കും പാർട്ടിയിൽ ഇടമുണ്ട്. ഒരുമിച്ചുള്ള നേതൃത്വമാണ് വേണ്ടത്. സംഘടനാ കാര്യങ്ങളിൽ കെപിസിസി പ്രസിഡന്റ് പറയുന്നതിനപ്പുറം ഒന്നും പറയില്ല. മാധ്യമങ്ങളുടെ ചില തലക്കെട്ടുകളിൽ അജൻഡയുണ്ട്.
കോൺഗ്രസ് നേതാക്കൾ കൊള്ളരുതാത്തവരാണെന്ന് മാധ്യമങ്ങൾക്ക് വിമർശിക്കാം. ഊതി വീർപ്പിച്ചാൽ പൊട്ടുന്ന ബലൂണുകളല്ല കോൺഗ്രസ് നേതൃത്വത്തിലുള്ളത്. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു. സുധാകരന്റെ കത്ത് പേലെ ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ചിലര്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എം.പിയായ തരൂർ പങ്കെടുത്തോ എന്ന് പരിശോധിക്കണമെന്നും സതീശന് പറഞ്ഞു.