കോഴിക്കോട്: കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് ശൈലി മാറ്റുകയാണ്. സംഘടനാപരമായ കാര്യങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണ്. ഞാന്‍ പ്രതിപക്ഷ നേതാവ് മാത്രമാണ്. കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താന്‍ സംസാരിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറ് മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്‍ഗ്രസിലുണ്ടാകും. സംഘടനാ തിരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ല. കേരളത്തില്‍ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കാനാവില്ല.അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും സതീശന്‍ പറഞ്ഞു.
മരം മുറിയിലെ പ്രതികള്‍ ഒളിവില്‍ താമസിച്ചത് എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണം. പോലീസില്‍ ആഭ്യന്തര വകുപ്പിന് നിയന്ത്രണമില്ലാതായിരിക്കുന്നു. തെറ്റ് ചെയ്യുന്ന പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.