തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷത്ത് ഇരിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. ഇക്കാര്യം പ്രതിപക്ഷത്തോടെല്ലാം പറയേണ്ടതാണ്. ഓരോ ദിവസവും മാധ്യമങ്ങളിലൂടെയാണ് എന്ത് പരിപാടിക്കാണ് മന്ത്രിമാര്‍ പോയതെന്ന് പ്രതിപക്ഷവും ജനങ്ങളും മനസ്സിലാക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു. നാടിന് ഉപകാരമുള്ളതൊന്നും യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നും യാത്ര രഹസ്യമാക്കി വെച്ചതില്‍ ദുരൂഹതയുണ്ടെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
ഒരു സുതാര്യതയും ഇല്ലാത്ത തട്ടിക്കൂട്ട് യാത്രയാണിത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യാതൊരു പരിപാടിയും ഇതുവരെ അവിടെ ഉണ്ടായിട്ടില്ല. വിദേശയാത്രയ്ക്ക് മന്ത്രിമാര്‍ പോകുന്നതില്‍ പ്രതിപക്ഷം എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ പോകുമ്പോള്‍ അതിന് കൃത്യമായ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉണ്ടാകണം. എന്തിനാണ് പോയത്, ഇതുകൊണ്ടുള്ള നേട്ടമെന്താണ് തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ സാധിക്കണം. കുടുംബത്തോടൊപ്പം ചെയ്യുന്ന ഔദ്യോഗിക യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.