തിരുവനന്തപുരം: കൊവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കൊവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. സര്‍ക്കാരിന്റെ ഈ സമീപനം അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. ആദ്യം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പരിഹസിച്ച് മറുപടി പറഞ്ഞ മന്ത്രിക്കു പിന്നീട് പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയാണെന്ന് അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒളിച്ചു കളിക്കുകയാണ്. സര്‍ക്കാരിന്റെ ഈ സമീപനം അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കും.
ഇന്ന് പ്രതിപക്ഷം സര്‍ക്കാരിന്റെ കണക്കുകളിലെ പൊരുത്തക്കേട് കണക്കുകള്‍ സഹിതം പൊതുജനങ്ങളുടെ മുന്നില്‍ വയ്ക്കുന്നു. ഇത് സര്‍ക്കാരിന്റെ കണക്കുകളിലെ തന്നെയുള്ള അന്തരമാണ്. യാഥാര്‍ഥ്യം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് മരണ കണക്കുകള്‍ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും. സര്‍ക്കാര്‍ മറുപടി പറയണം.