കാലവര്‍ഷക്കെടുതി തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പനിക്കണക്ക് പോലും സംസ്ഥാന ആരോഗ്യവകുപ്പ് കൃത്യമായി നല്‍കുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങള്‍ ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അപകീര്‍ത്തി കേസിലെ രാഹുല്‍ ഗാന്ധിക്കെതിരായ വിധി യുക്തി ഹീനവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ജയിലിലടക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. സവര്‍ക്കറുടെ കൊച്ചുമകനോ മോദിയുടെ അമ്മായിയുടെ മകനോ കേസു കൊടുത്തിട്ടുണ്ട് എന്നതിന് കോടതി വിധിക്ക് സ്റ്റേ നല്‍കുന്നതില്‍ എന്തു പ്രസക്തിയാണുള്ളത്? പൊതുപ്രവര്‍ത്തകരുടെ പേരില്‍ ധാരാളം കേസുകളുണ്ടാവും, അതൊന്നും വിധിക്ക് സ്റ്റേ നല്‍കുന്നതിന് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top