ഓണക്കിറ്റിലെ ഏലം നിലവാരം കുറഞ്ഞതെന്ന് വി ഡി സതീശന്‍

കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റില്‍ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികില്‍സക്ക് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനുവദിക്കാന്‍ കഴിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എ പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊവിഡ് ചികില്‍സയും കൊവിഡാനന്തര ചികില്‍സയും ഇനി പണം ഈടാക്കിയായിരിക്കും.

 

Top