പാണക്കാട് തങ്ങള്‍ ‘കസ്റ്റംസിന്റെ ജോലി’ തുടങ്ങിയിട്ടില്ലെന്ന് വി.ഡി സതീശന്‍

ന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പാണക്കാട് തങ്ങള്‍ പറയണമെന്ന കെ.ടി.ജലീലിന്റെ പ്രസ്താവനയെ രൂക്ഷമായി എതിര്‍ത്ത് വി.ഡി.സതീശന്‍ എം.എല്‍.എ രംഗത്ത്. പാണക്കാട് തങ്ങള്‍ കസ്റ്റംസിന്റെ ജോലി തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. എക്‌സ്പ്രസ്സ് കേരളക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. അങ്ങനെയാണെങ്കില്‍, കേരളത്തിലുണ്ടാകുന്ന എല്ലാ ക്രിമിനല്‍ കേസുകളിലും ഖുറാന്‍ തൊട്ട് സത്യം ചെയ്താല്‍ മതിയല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

ഖുറാന്‍ തൊട്ട് സത്യം ചെയ്താല്‍ മതി എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും സതീശന്‍ ചോദിച്ചു. ജലീല്‍ പുതിയ ജോലി പാണക്കാട്ടെ തങ്ങളെ ഏല്‍പ്പിക്കേണ്ടെന്നും കോണ്‍ഗ്രസ്സ് നേതാവ് തുറന്നടിച്ചു. ജലീല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയാകുമോ എന്നത് അന്വേഷണ ഏജന്‍സി വിവിധ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങളാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. (രമ്യ എം.എം തയ്യാറാക്കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ)

Top