തിരുവനന്തപുരം: എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷവുമായ ബന്ധപ്പെട്ട് ഉയര്‍ന്ന എഐഎസ്എഫ് നേതാവിന്റെ പരാതിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗൗരതരമായ പരാതിയാണ് എഐഎസ്എഫിന്റെ വനിത നേതാവ് ഉന്നയിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെയാണ് യൂണിവേഴ്‌സിറ്റ് ക്യാമ്പസിനകത്തുവെച്ച് അപമാനിച്ചത്, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്, കടന്നുപിടിച്ചത്, മര്‍ദിച്ചത്. ഇവരെയൊക്കെ കേരളത്തില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സംസ്ഥാനത്തെ പൊലീസ് സംവിധാനം സിപിഐഎമ്മിനെ സംരക്ഷിക്കാനാണോ ഉള്ളതെന്നും വിഡി സതീശന്‍ ചോദിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ അവസരത്തില്‍ ഇത്തരം സംഭാവങ്ങള്‍ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എഐഎസ്എഫ് വനിത നേതാവിന്റെ പരാതിയില്‍ ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അരുണ്‍ കെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ എംജി യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാക്കള്‍ ജാതീയ അധിക്ഷേപം നടത്തുകയും ബലാത്സംഗ ഭീഷണി ഉയര്‍ത്തുകയും ചെയ്‌തെന്നും മര്‍ദിച്ചെന്നും എഐഎസ്എഫ് വനിതാ നേതാവ് ഗാന്ധിനഗര്‍ പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.