കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം ബൂത്ത് കമ്മിറ്റികള്‍ ഉണ്ടാക്കാന്‍ കഴിയാത്ത ഒരൊറ്റ നേതാക്കളും നേതാവ് ചമഞ്ഞ് നടക്കേണ്ട, പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തും. ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥലത്തെ നേതാവ് ആരായാലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. മഹായുദ്ധത്തിനാണ് പോകുന്നതെന്നും കൃത്യമായ സൈനിക വിന്യാസം ഉണ്ടാകണമെന്നും സതീശന്‍ പറഞ്ഞു.
ഹമാസ് ഭീകരസംഘടനയെന്ന പരാമര്‍ശത്തില്‍ തരൂര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു. ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമില്ല. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിലപാട് വ്യക്തമാക്കിയതാണ്. സ്വതന്ത്ര പാലസ്തീന്‍ തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്നും സതീശന്‍ പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നിലനില്‍പ്പിനായുള്ള പോരാട്ടമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഇനിയും തിരഞ്ഞെടുപ്പിന് വേണ്ടി ആരും തയ്യാറെടുത്തിട്ടില്ല. നിഷ്‌ക്രിയമായ മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിടും. ഒരാഴ്ചക്കുള്ളില്‍ റിസള്‍ട്ട് ഉണ്ടോ എന്ന് പരിശോധിക്കും. സ്വയം മാറാന്‍ മനസ്സ് കാണിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അങ്ങനെ എഴുതുന്നവരെ പാര്‍ട്ടിയില്‍ വേണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.