‘ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം’; വ്യാജ പ്രചാരണത്തിനെതിരെ വി ഡി സതീശൻ

കൊച്ചി: താൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വീകരിക്കുന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ പരാതി നൽകാൻ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അപകീർത്തികരമായ ചിത്രമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

ചിത്രം സോഷ്യൽമീഡിയയിൽ അടക്കം പ്രചരിപ്പിച്ചതിനെതിരെ വി ഡി സതീശൻ സൈബർ സെല്ലിനും ഡിജിപിക്കും പരാതി നൽകും. ഉമാ തോമസ് എംഎൽഎയുടെ ചിത്രം മോർഫ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ ജയത്തിന് പിന്നാലെയാണ് പ്രചാരണം നടത്തിയത്. ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം ചേർത്താണ് പ്രചരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

Top