തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിസിയെ വിളിച്ച് ഡി ലിറ്റ് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടോ എന്ന് പറയേണ്ടത് കേരള സര്‍വകലാശാല വിസിയാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.
അദ്ദേഹം അത് വ്യക്തമാക്കേണ്ടതുണ്ട്. ഗവര്‍ണര്‍ കൗശലം കാട്ടുന്നുവെന്നും ആദ്യം കണ്ണൂര്‍ വിസി നിയമനത്തിലെ തെറ്റു തിരുത്തണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ തെറ്റുതിരുത്തട്ടെ. രാജി വയ്ക്കാന്‍ ആവശ്യപ്പെടുക. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കോര്‍പറേറ്റ് ആഭിമുഖ്യം തലയ്ക്കു പിടിച്ചിരിക്കുകയാണ്. ഇതൊരു ഇടതുപക്ഷ സര്‍ക്കാരല്ലെന്നും സതീശന്‍ ആരോപിച്ചു.