vd satheeshan on munnar encroachment

satheeshan

തിരുവനന്തപുരം: മതചിഹ്നങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ എംഎല്‍എ.

മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടയാളമാണ് കുരിശ്. അതു മറയാക്കി ക്രിമിനല്‍ കുറ്റം ചെയ്ത കയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചത്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്തുണക്കേണ്ടതുണ്ടെന്നും വി.ഡി.സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥരെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ കുരിശിനെ മറയാക്കി മൂന്നാറില്‍ നടത്തുന്ന റവന്യു നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുവാനുള്ള തന്ത്രമാണ്. കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ച് ആട്ടിപ്പായിച്ച ക്രിസ്തുദേവന്റെ മുഖം കൂടി നമ്മുടെ മനസ്സിലുണ്ടാകണമെന്നും വി.ഡി.സതീശന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മൂന്നാറില്‍ കുരിശ് നീക്കം ചെയ്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള കയ്യേറ്റം ഒഴിപ്പിച്ച നടപടി
വിവാദമായിരിക്കുകയാണല്ലോ.
മത ചിഹ്നങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്ന ക്രിമിനല്‍ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമില്ല. കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്‍ന്തുണക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ കുരിശിനെ മറയാക്കി മൂന്നാറില്‍ നടത്തുന്ന റവന്യൂ നടപടികളെ നിറുത്തി വയ്പ്പിക്കുവാനുള്ള തന്ത്രമാണ്. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടയാളമാണ് കുരിശ് . അതിനെ മറയാക്കി ക്രിമിനല്‍ കുറ്റം ചെയ്ത കൈയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല.കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ച് ആട്ടി പായിച്ച ക്രിസ്തുദേവന്റെ മുഖം കൂടി നമ്മുടെ മനസ്സിലുണ്ടാകണം.

Top