കൊച്ചി : യുഡിഎഫിന്റെ പടയൊരുക്കം ജാഥയില്‍ നിന്നും കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വി ഡി സതീശന്‍.
ഇവരില്‍ നിന്നും സംഭാവന സ്വീകരിക്കരുതെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വീകരണ വേദിയിലും ഇവരെ വിലക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബുധനാഴ്ച കാസര്‍കോട്ട് നിന്നാണ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര പുറപ്പെടുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പടയൊരുക്കം ഉദ്ഘാടം ചെയ്യും.