പാലക്കാട്: ശിശുമരണം നടന്ന അട്ടപ്പാടിയിലെത്തി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. ഇത്തരത്തില്‍ എന്തെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ആരെങ്കിലും വരുന്നത്. അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ആരും തങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്നും ഇവര്‍ പ്രതിപക്ഷനേതാവിനോട് പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ നിരവധി പദ്ധതികള്‍ നടപ്പായിരുന്നെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ അതെല്ലാം തുടര്‍ന്നിരുന്നു. പിന്നീട് അതെല്ലാം നിന്നുപോയെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
പുതിയ ഒരു പദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടര്‍മാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തല്‍മണ്ണയിലേക്ക് റഫര്‍ ചെയ്യുകയാണ്. അവിടേക്ക് പോവാന്‍ സൗകര്യങ്ങളില്ലെന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.