തെലുങ്ക് സിനിമയിലെ വമ്പന്‍ താരങ്ങളൊക്കെ ഇപ്പോള്‍ റീമേക്കുകളുടെ പിന്നാലെയാണ്. സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന നൂറ്റിയന്‍പതാമത്തെ ചിത്രം തമിഴില്‍ സൂപ്പര്‍ഹിറ്റായ വിജയ് ചിത്രം കത്തിയുടെ റീമേക്കാണ്.
അതേ സമയം ചിരഞ്ജീവിയുടെ സഹോദരനും പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പവന്‍ കല്യാണും ഒരു റീമേക്ക് ലക്ഷ്യമിട്ടിരിക്കുകയാണ്. അജിത്ത് നായകനായ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കിലാണ് പവന്‍ കല്യാണ്‍ നായകനാകുന്നത്.
നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ്.ജെ.സൂര്യയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.ജെ.സൂര്യയും പവന്‍ കല്യാണും മൂന്നാം തവണയാണ് ഒന്നിക്കുന്നത്.
ഇരുവരും ആദ്യം ഒന്നിച്ചത് സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ഖുഷിയുടെ റീമേക്കിലാണ്. പിന്നീട് 2010ല്‍ പുറത്തിറങ്ങിയ പുലി എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചു.