രാമായണവും ഭഗവത് ഗീതയും സ്കൂളുകളിൽ പഠിപ്പിക്കണം: ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

ഡെറാഡൂൺ: രാമായണവും ഭഗവത് ഗീതയും വേദങ്ങളും സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാൻ സിംഗ് റാവത്ത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇതൊക്കെ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിന്റെ ചരിത്ര, ഭൂമിശാസ്ത്ര കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിദ്യാഭാസ നയം പ്രകാരം ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും പരിഗണിച്ചാണ് സിലബസുകൾ തയ്യാറാക്കേണ്ടത്. പ്രാദേശിക ഭാഷകളും വേദങ്ങളും ഗീതയുമൊക്കെ പ്രോത്സാഹിപ്പിക്കപ്പെടണം. ഈ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാവും ഉത്തരാഖണ്ഡ്. സിലബസ് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Top