തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണം’ രംഗത്ത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.
ആരോപണവിധേയനായ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പ്പിക്കുന്നതിനു തുല്യം.
വിജിലന്‍സ് ഡയറക്ടര്‍ സിപിഎം കൂട്ടിലടച്ച തത്തയാണ്. സിപിഎം പറയുന്ന കാര്‍ഡുകള്‍ മാത്രമേ തത്ത കൊത്തിയെടുക്കുകയുള്ളെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രിമാരായ കെ.എം. മാണിക്കും കെ. ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇ.പി. ജയരാജന്റെ കാര്യത്തില്‍ കാണിച്ചാല്‍ കസേര തെറിക്കുമെന്ന് ജേക്കബ് തോമസ് ഭയപ്പെടുന്നു.
ബന്ധു നിയമന വിവാദം മുഖ്യമന്ത്രിയിലേക്ക് തിരിയാന്‍ സി.പി.എം. അനുവദിക്കില്ല. സി.പി.എം കൂട്ടിലടച്ച തത്തയ്ക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമേ മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജേക്കബ് തോമസിന് മനസിലായിത്തുടങ്ങി. അതിനാലാണ് അദ്ദേഹം സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നത്.
ജേക്കബ് തോമസ് സ്ഥാനമൊഴിയുന്നത് ആത്മാര്‍ത്ഥയുള്ളതു കൊണ്ടല്ല. രക്ഷപ്പെടാന്‍ വേണ്ടിയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.