അന്നു ഞാനും നീയും… വീമ്പിലെ ആദ്യ ഗാനം പുറത്തിറങ്ങി

പുതുമുഖങ്ങളെ അണിനിരത്തി വിവിയന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വീമ്പിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജിഷ്ണു ദേവ് സംഗീതമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു രഖുവാണ്.

രാജേഷ് മോഹന്‍ എം, അഞ്ചു ഹംസ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയരാജനാണ്. വാര്‍ത്തകള്‍ പലതരത്തില്‍ മാറി ജനങ്ങളിലേക്കെത്തുന്നതിനെ കുറിച്ചാണ് ചിത്രത്തിന്റെ പ്രമേയം.

Top