ആറന്മുളയില്‍ വീണാ ജോര്‍ജ് മത്സരിക്കും

veena

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ടയില്‍ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം.

റാന്നിയില്‍ രാജു എബ്രാഹാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. റാന്നിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കേണ്ടതില്ലെന്നും തീരുമാനമായി. മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.

 

Top