സ്ത്രീത്വത്തെ അപമാനിച്ച അയാള്‍ക്കുവേണ്ടി നിശബ്ദയാകാന്‍ കഴിയുമായിരുന്നില്ല; വീണാ ജോര്‍ജ്

veena

കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ മോശമായ രീതിയില്‍ കമന്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയാന്‍ കഴിഞ്ഞെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആരെങ്കിലും ഇങ്ങനെ ചെയ്തതായി താന്‍ കരുതുന്നില്ലെന്നും ആരോ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി കരുതുന്നതായി സൂചിപ്പിച്ചിരുന്നുവെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു. എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവും ആയി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങള്‍ നടത്തിയിരുന്നു. ജനങ്ങള്‍ പുച്ഛിച്ചു തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലര്‍ ശ്രമിക്കുന്നത്.

‘സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശ്ശബ്ദയാകാന്‍ കഴിയുമായിരുന്നില്ല’.-വീണ ഫേസ്ബുക്കില്‍ കുറിച്ചു.

Top