തിരുവനന്തപുരം: വ്യക്തി അധിക്ഷേപം ഹീനമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല. അധിക്ഷേപിക്കുമ്പോള്‍ പിന്തിരിയുമെന്ന് കരുതുന്നത് തെറ്റാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ബാധിക്കാറില്ല. വിമര്‍ശനങ്ങള്‍ പോസിറ്റീവായി ഉള്‍ക്കൊള്ളുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കെ എം ഷാജിയുടേത് സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ പ്രസ്താവനയെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.
അന്തവും കുന്തവം തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെയുമാണ് ഓര്‍മ്മ വരുന്നതെന്നും കെ എം ഷാജി പരിഹസിച്ചിരുന്നു.