കണ്ണൂര്‍: ഭര്‍ത്താവ് തലകറങ്ങി വീണതിനെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടുത്ത തലവേദനയെ തുടര്‍ന്ന്, ഭര്‍ത്താവ് താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസിന് സമീപമുള്ള ആശുപത്രിയില്‍ രക്തസമ്മര്‍ദം നോക്കാനാണ് എത്തിയത്.
എന്നാല്‍ രക്തസമ്മര്‍ദം സാധാരണ നിലയിലായിരുന്നു. മറ്റു ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തലവേദന മാറുകയും ചെയ്തു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ എല്ലാം അതുപോലെ നടന്നെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 8.30നു കാറില്‍ പത്തനംതിട്ടയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ ആറു മണിയോടെയാണ് മന്ത്രി കാസര്‍കോട് എത്തിയത്. രാത്രിയിലെ ദീര്‍ഘയാത്ര ആയതിനാലാണ് ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഒപ്പം യാത്ര ചെയ്തത്. രാത്രി മുഴുവന്‍ ഉറങ്ങാതെ യാത്ര ചെയ്തതിനെ തുടര്‍ന്നുണ്ടായ തലവേദന മാത്രമായിരുന്നു ആരോഗ്യപ്രശ്‌നമെന്നും മരുന്ന് കഴിച്ച് അരമണിക്കൂറിനകം ആശ്വാസമായതോടെ ആശുപത്രി വിട്ടെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.