ജയരാജ് സംവിധാനം ചെയ്ത വീരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണ് വീരം. 35 കോടി രൂപ മുതല്‍ മുടക്കിയെടുത്ത് ചിത്രത്തില്‍ 20 കോടി രൂപ ചിലവഴിച്ചത് ടെക്നിക്കല്‍ വര്‍ക്കിനാണ്.
ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് വീരം പുറത്തിറങ്ങുക.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വീരത്തിന്റെ ടീസറും ട്രെയിലറും പോസ്റ്ററും പ്രകാശനം ചെയ്തു.
പ്രമുഖസംവിധായകരും നിര്‍മാതാക്കളും ചലച്ചിത്രപ്രവര്‍ത്തകരും അണിനിരന്ന ചടങ്ങില്‍ ചിത്രത്തിലെ ചന്തുചേകവര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുനാല്‍ കപൂറും, നടിമാരായ ഹിമര്‍ഷ വെങ്കിട്ട സ്വാമിയും , ദിവിന താക്കൂറും പങ്കെടുത്തു.
മൂന്നുഭാഷകളിലെത്തുന്ന വീരം നൂറുകോടി ക്ലബില്‍ ഇടംനേടുമെന്ന പ്രതീക്ഷയിലാണ് സംവിധായകന് ജയരാജും സിനിമയുടെ അണിയറപ്രവര്‍ത്തകരും.