കരീനയും സോനവും ഒന്നിക്കുന്ന വീരെ ദി വെഡ്ഡിങ് ; ട്രെയിലര്‍ പുറത്തിറങ്ങി

സോനം കപൂര്‍, കരീന കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം വീരെ ദി വെഡ്ഡിങ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീവിതം ആസ്വദിച്ച് ഉല്ലസിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന നാല് പെണ്‍സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്

റിയ കപൂര്‍, ഏക്ത കപൂര്‍, നിഖില്‍ ദ്വിവേദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ശഷ്വത്ത് സച്‌ദേവ്, വിശാല്‍ മിശ്രയും ചേര്‍ന്നാണ്. അന്‍വത്താ ദത്ത് ഗുപ്തന്‍, രാജ് ശേഖര്‍, ഖരണ്‍, വൈറ്റ് ശബ്ദ, ഷഷ്വാത് സച്‌ദേവ് തുടങ്ങിയവരാണ് ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത്.

Top