ജെഡിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും വീരേന്ദ്രകുമാറിനെ നീക്കി

ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം പി വീരേന്ദ്രകുമാറിനെ നീക്കി.പുതിയ സംസ്ഥാന അധ്യക്ഷനായി എ എസ് രാധാകൃഷ്ണനെ നിയമിച്ചതായി ജെഡിയു കേന്ദ്ര നേതൃത്വം അറിയിച്ചു.

നിതീഷ്‌കുമാറുമായുളള ബന്ധം ഒഴിവാക്കിയ വീരേന്ദ്രകുമാര്‍, താന്‍ രാജ്യസഭാ അംഗത്വം രാജിവെക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.

നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ ജനതാദള്‍ യു വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തങ്ങള്‍ എസ്‌ജെഡിയായി നിന്നാല്‍ മതിയായിരുന്നുവെന്നും, വേണ്ടിവന്നാല്‍ എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള എസ്‌ജെഡി, ജെഡിയുവില്‍ ലയിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പാര്‍ട്ടി അധ്യക്ഷനായത്.

Top