ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും ഉപയോഗിക്കുന്നവര്‍ ഇനി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ച് വെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍ വെയര്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വീഗാ സ്റ്റീലര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയില്‍ ഫിഷിങ് ഇമെയിലുകള്‍ വഴിയാണ് കമ്പ്യൂട്ടറുകളിലേക്ക് എത്തുന്നത്. മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇത്തരം ഇമെയിലുകള്‍ ലക്ഷ്യമിടുന്നത്. ഫയര്‍ഫോക്‌സിലും ഗൂഗിള്‍ ക്രോമിലും നമ്മള്‍ ശേഖരിച്ചുവെക്കുന്ന ഫയലുകളെയാണ് മാല്‍വെയര്‍ ലക്ഷ്യമിടുന്നത്.
.doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റുകള്‍ കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ട്.