രണ്ടാം കുട്ടനാട് പാക്കേജിന് 2447 കോടി രൂപ,പച്ചക്കറികള്‍ക്ക് നവംബറില്‍ തറവില പ്രഖ്യാപിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രണ്ടാം കുട്ടനാട് പാക്കേജിനായി 2447 കോടി രൂപ മാറ്റിവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചക്കറികള്‍ക്ക് നവംബറില്‍ തറവില പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഇരട്ടിയായിരിക്കുകയാണ്.അതുകൊണ്ടുതന്നെ 16 ഇനം പച്ചക്കറികള്‍ക്ക് തറവില ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായങ്ങളും പരിരക്ഷിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ സമൂഹത്തെ ആകെ ബാധിക്കുന്ന വിപത്താണ്. തെറ്റ് പറ്റിയാല്‍ തിരുത്തണമെന്നും ചില മാധ്യമങ്ങള്‍ അതിന് പോലും തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി.

Top