കല്പറ്റ: പച്ചക്കറിയുടെ വില കുതിക്കുന്നു. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവയ്ക്ക് വില വര്‍ധിച്ചു. മറ്റ് പച്ചക്കറികളുടെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രണ്ടാഴ്ചയ്‌ക്കൊണ്ടാണ് വിലയില്‍ വലിയതോതിലുള്ള വര്‍ധന ഉണ്ടായിരിക്കുന്നത്.
കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 80 രൂപയാണ് വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ വിലവര്‍ധന കച്ചവടത്തെ ബാധിച്ചിട്ടുമുണ്ട്. കുറഞ്ഞ അളവിലാണ് ആളുകള്‍ പച്ചക്കറികള്‍ വാങ്ങുന്നത്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണമായതെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.