തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ സസ്യാഹാരം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ കന്റീനില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതികളും ഇതിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള നീക്കവും കണക്കിലെടുത്താണ് മന്ത്രിയുടെ നിര്‍ദേശം .

നന്ദന്‍കോടുള്ള ദേവസ്വംബോര്‍ഡ് ആസ്ഥാനത്ത് ബുധനാഴ്ചയാണ് കന്റീന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പുറത്തുനിന്നുള്ളവരും ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ട്. കന്റീനില്‍ സസ്യേതര ഭക്ഷണം വിളമ്പുന്നതിനെതിരെ സംഘപരിവാര്‍ അനുകൂലനിലപാടുള്ള ചാനല്‍ വാര്‍ത്ത നല്‍കുകയും അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ദേവസ്വം മന്ത്രി ഇടപെട്ടത്.

ഇതെത്തുടര്‍ന്ന് കന്റീനില്‍ സസ്യേതരഭക്ഷണം വില്‍ക്കുന്നത് നിര്‍ത്തി. അതേസമയം കരാറെടുത്ത സമയത്ത് നോണ്‍വെജ് വിഭവങ്ങള്‍ വില്‍ക്കരുതെന്ന നിബന്ധന ഇല്ലായിരുന്നെന്ന് കന്റീന്‍ നടത്തിപ്പുകാരന്‍ പറഞ്ഞു.

Top