സെപ്റ്റംബര്‍ മൂന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന

തിരുവനന്തപുരം:ഇനി മുതല്‍ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സെപ്റ്റംബര്‍ 3 മുതലാണ് പരിശേധന ശക്തമാക്കിയിരിക്കുന്നത്.

പരിശേധനയില്‍ കണ്ടെത്തുന്നവര്‍ പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടികള്‍.പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെയാണിതു നടപ്പാക്കുക.

Top