കൊവിഡ് പ്രതിസന്ധി; വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധിയാണ് നീട്ടിയിരിക്കുന്നത്. 1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുകയായിരുന്നു. കൊവിഡ് മൂലമുള്ള പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന വിവിധ തലങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു.

സാരഥി, വാഹന്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

Top