തിരുവല്ല: മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപ്പാസില്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല.
അമിത വേഗതയിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംവിട്ട് സമീപത്തെ മതില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.
തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളി ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോയതായിരുന്നു മന്ത്രി.
അപകടത്തെ തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറിയ മന്ത്രി പിന്നീട് മറ്റൊരു വാഹനത്തില്‍ ഇടുക്കിയിലേക്ക് യാത്ര തിരിച്ചു.