മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി XUV 500 ന്റെ ഏറ്റവും പുതുക്കിയ മോഡല്‍ എത്താന്‍ ഒരുങ്ങുന്നു. ഏപ്രിലില്‍ വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ മുന്‍ ബമ്പറും ഹെഡ്‌ലാമ്പും ഗില്ലുകളും ഉള്‍പ്പെടെ പൂര്‍ണമായും മാറ്റങ്ങളോടെയാണ് വാഹനം എത്താന്‍ ഒരുങ്ങുന്നത്.
പുത്തന്‍ ഡിസൈനുള്ള ടെയില്‍ ഗേറ്റും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ അലോയ് വീല്‍ ഡിസൈനും പരിഷ്‌കരിച്ച ബോഡി ക്ലാഡിംഗും വാഹനത്തിനുണ്ടാകും. കൂടുതല്‍ പ്രീമിയമായിരിക്കും അകത്തളം. ഉയര്‍ന്ന പതിപ്പുകളില്‍ ലെതര്‍ സീറ്റിംഗ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും പ്രതീക്ഷിക്കാം.
170 യവു കരുത്തേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാവും ട്രാന്‍സ്മിഷന്‍. വിലയില്‍ മാറ്റമുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.