സിനിമാക്കാരുടെ നികുതി വെട്ടിപ്പിനും രക്ഷ . . ! പിഴയും പലിശയും അടക്കം ഒഴിവാക്കും . .

suresh_amala

തിരുവനന്തപുരം: അത്താഴപ്പട്ടിണിക്കാരുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുമ്പോഴും കോടീശ്വരന്‍മാരായ സിനിമാതാരങ്ങളുടെ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് കേസില്‍ നിന്നും തടിയൂരാന്‍ ഇടതു സര്‍ക്കാരിന്റെ ബജറ്റ് ആനുകൂല്യം.

കേന്ദ്ര സര്‍ക്കാര്‍ ഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ ആഢംബര വാഹന രജിസ്‌ട്രേഷന്‍ നടത്തി സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ച ബി.ജെ.പി എം.പി സുരേഷ്‌ഗോപി, സിനിമാതാരങ്ങളായ ഫഹദ് ഫാസില്‍, അമല പോള്‍ അടക്കമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. നിലവില്‍ ക്രൈം ബ്രാഞ്ച് കേസുകളില്‍ പ്രതികളാണ് സിനിമാ താരങ്ങള്‍.

പിഴയും പലിശയും ഒഴിവാക്കി ഒറ്റത്തവണ നികുതി അടക്കാനും അതുവഴി കേസുകള്‍ ഒഴിവാക്കാനുമാണ് തീരുമാനം. സാധാരണക്കാര്‍ക്കുമേല്‍ ജപ്തിയടക്കം അടിച്ചേല്‍പ്പിക്കുമ്പോഴാണ് കോടീശ്വരന്‍മാരായ സിനിമാതാരങ്ങളെയും നികുതിവെട്ടിപ്പുകാരെയും ഇടതുസര്‍ക്കാര്‍ കൈയ്യയച്ച് സഹായിക്കുന്നത്.

Top