സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും ജൂലൈ മുതലുള്ള വാഹന നികുതി ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2020 ജൂലൈ 1ന് ആരംഭിച്ച ക്വാര്‍ട്ടറിലെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കും. കോവിഡ് പശ്ചാത്തലത്തിലാണ് മന്ത്രിസഭ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസുകളുടെ 2020 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കും.

അവധികഴിഞ്ഞ് തിരികെ പ്രവേശിച്ച ജാഫര്‍ മാലികിനെ റോഡ്‌സ് ആന്റ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സ്മാര്‍ട്ട് സിറ്റി കൊച്ചി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ അധികചുമതല കൂടി വഹിക്കും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസറും അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ വി.രതീശനു നിലവിലുള്ള ചുമതലകള്‍ക്കു പുറമേ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.

Top