വാഹനങ്ങളിലെ ഇന്ധനം തിരിച്ചറിയാന്‍ ഇനി സ്റ്റിക്കറുകള്‍ പതിക്കും

diesel-vehicles

വാഹനങ്ങളിലെ ഇന്ധനം തിരിച്ചറിയാന്‍ ഇനി സ്റ്റിക്കറുകള്‍. ഡല്‍ഹിയില്‍ ഓടുന്ന വാഹനങ്ങളിലെ ഇന്ധനം തിരിച്ചറിയാന്‍ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ അനുമതി നല്‍കി. ഡല്‍ഹിയിലെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളിലുപയോഗിക്കുന്ന ഇന്ധനം തിരിച്ചറിയാന്‍ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സുപ്രീംകോടതി ശരിവച്ചു.

ഹോളോഗ്രാം അടിസ്ഥാനത്തിലുളള സ്റ്റിക്കറുകള്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തിങ്കളാഴ്ചയാണ് സുപ്രീംകോടതി ശരിവെച്ചത്.

പെട്രോളും സിഎന്‍ജി ഇന്ധനവും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് ഇതനുസരിച്ച് ഇളം നീല നിറത്തിലുള്ള ഹോളോഗ്രാം സ്റ്റിക്കറും, ഡീസല്‍ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളുമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പറഞ്ഞു.

ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 30ന് വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കര്‍ ഒട്ടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഹരിത നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ മന്ത്രാലയത്തെ പ്രതിനിധികരിച്ചെത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നദ്കര്‍ണിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

Top