കോഴിക്കോട്: സംസ്ഥാനത്തു നോക്കുകൂലി പിരിവ് നടക്കുന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ രാവിലെ എത്തുന്ന ട്രക്കുകള്‍ തടഞ്ഞു നിര്‍ത്തിയാണ് ഒരു സംഘം ആളുകള്‍ നോക്കുകൂലി പിരിവ് നടത്തുന്നതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
ഇന്‍ഡസിലേയ്ക്കു വരുന്ന വാഹനങ്ങളുടെ കയറ്റിറക്കുമതി കമ്പനി നേരിട്ടായിരുന്നു നടത്തുന്നത്. ഇതില്‍ തൊഴിലാളി സംഘടനകള്‍ക്കു പങ്കില്ല. അതിനാലാണ് നടുറോഡില്‍ തടഞ്ഞു നിര്‍ത്തി പണപ്പിരിവ് നടത്തുന്നത്. ആഴ്ചയില്‍ മൂന്നു തവണയാണ് ഇത്തരത്തില്‍ ട്രക്കുകള്‍ എത്തുന്നത്.
എന്നാല്‍ പണം നല്‍കാതിരുന്നാല്‍ ഭീഷണിയും മര്‍ദ്ദനവും നേരിടേണ്ടി വരുമെന്നും രാത്രി പന്ത്രണ്ടുമണിക്കു തുടങ്ങി പുലര്‍ച്ചെ അഞ്ചുമണിവരെ ഇത്തരത്തില്‍ പണം പിരിക്കല്‍ നടക്കുന്നുണ്ടെന്നും വ്യക്തമാണ്.