വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയിലെ പുതിയ ഗാനം പുറത്ത്

song

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രമുഖ തെലുങ്ക് സംവിധായകന്‍ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി. ദൂരെ വാനില്‍ ചായും സൂര്യന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വാസന്ത് കാറ്റൂറിന്റെ വരികള്‍ക്ക് വിശ്വജിത്തിന്റെ സംഗീതത്തില്‍ വിശ്വജിത്ത് തന്നെയാണ് ഗാനാലാപനം.

രാഹുല്‍ മാധവനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. തെലുങ്കു ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം ശ്രവ്യയാണ് രാഹുലിന്റെ നായികയായെത്തുന്നത്. ജി.വി.ആര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ജി.രാജു ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍, മധു, റിസബാബ, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top