ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി നടത്തിയ പരാമര്‍ശത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കുരുടന്‍ ആനയെ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു.
ജാതി ചോദിക്കരുതെന്നും പറയരുതെന്നും പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതി മത ചിന്തകളുടെ കാലുഷ്യം പരത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ശിവഗിരിയെ റാഞ്ചാനുളള ശ്രമം നടക്കുന്നുണ്ടെന്നും ഇന്നലെ പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് വെള്ളാപ്പള്ളി രംഗത്ത് എത്തിയത്.