ആലപ്പുഴ: ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും രംഗത്ത്. അവസരവാദ രാഷ്ട്രീയമായിരിക്കും ബിഡിജെഎസിന്റേത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അയിത്തമില്ല. ആദര്‍ശ രാഷ്ട്രീയം പ്രസംഗിച്ചു നടന്നാല്‍ അതു വിലപ്പോകുമോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു-വലതു നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നു ആവര്‍ത്തിച്ച വെള്ളാപ്പള്ളി ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കാന്‍ തയാറായില്ല.
എന്നാല്‍, ബിഡിജെഎസുമായി കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ വാദം ഇരു പാര്‍ട്ടികളും തള്ളിയിട്ടുണ്ട്.