Vellappally is a kerala Togadia, says V M Sudheeran

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.

ആര്‍എസ്എസ് ബുദ്ധിജീവികളുടെ തിരക്കഥ അനുസരിച്ചാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തനിക്ക് എന്ത് വാഗ്ദാനമാണ് ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. വെള്ളാപ്പള്ളി എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന് തന്നെയാണ് യോജിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

Top