തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടതുപക്ഷം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വെള്ളാപ്പള്ളിയുമായി കൂട്ടുചേരേണ്ട സാഹചര്യം നിലവിലില്ല. വെള്ളാപ്പള്ളിയുടേത് അവസരവാദനിലപാടാണെന്നും കോടിയേരി ആരോപിച്ചു.
ബിജെപിയുമായി പരസ്യമായും മറ്റു പാര്‍ട്ടികളുമായി രഹസ്യമായും ബിഡിജെഎസ് ചര്‍ച്ച നടത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രഹസ്യമായി നടത്തിയ ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.