ആലപ്പുഴ: എ.കെ.ജിയ്‌ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് കമന്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
അതേസമയം, എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ എം.എല്‍.എയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സനും രംഗത്ത് വന്നിരുന്നു. പരാമര്‍ശം പരിധി വിട്ടതെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ്സ് നിലപാടല്ലെന്നും, ബല്‍റാമുമായി സംസാരിച്ചപ്പോള്‍ വ്യക്തിപരമായ പരാമര്‍ശമെന്നാണ് ബല്‍റാം വിശദീകരിച്ചതെന്നും, എന്നാല്‍ വ്യക്തിപരമായിപ്പോലും അങ്ങനെ പറയാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കിയിരുന്നു.