കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണം. കേസ് എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും. കേരളം മുഴുവന്‍ അന്വേഷണ പരിധിയില്‍ വരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം, എഫ് ഐ ആര്‍ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തളളി.
കെഎസ്എഫ്ഡിസിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്ന് മൈക്രോ ഫിനാന്‍സിനായി ലോണ്‍ തരപ്പെടുത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനാണ് പരാതി നല്‍കിയത്.