വൈക്കം: സ്‌കൂള്‍ പ്രവേശന സമയത്ത് കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത് രക്ഷിതാക്കള്‍ കുട്ടികളോടു ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംവരണാനുകൂല്യം നഷ്ടപ്പെടാന്‍ ഇതു കാരണമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഒരേ ബെഞ്ചിലിരിക്കുന്ന രണ്ട് കുട്ടികള്‍ക്ക് രണ്ടുതരത്തിലാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്. ജാതിക്ക് അധിഷ്ഠിതമായ നിയമവ്യവസ്ഥയാണു നിലവിലുള്ളത്. അതുകൊണ്ട് ജാതി പറയുന്നതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.