ഉപതെരഞ്ഞെടുപ്പ്; അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി

vellappally-nateshan

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

അരൂരില്‍ ഭൂരിപക്ഷമുള്ള സമുദായത്തെ പരിഗണിക്കുക മര്യാദയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബിജെപി, കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.

അതേസമയം, സിപിഎമ്മിന് സംഘടനാപരമായി ശക്തിയുണ്ടെങ്കിലും എടാ പോടാ ശൈലി മാറ്റണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 24ന് വോട്ടെണ്ണലും പ്രഖ്യാപിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 30നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4നുമാണ്.

കേരളത്തില്‍ കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.

Top