മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീന്‍ ചിറ്റ്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ വിഎസിന് കോടതി നോട്ടിസ് അയച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നോട്ടിസ് അയച്ചത്.
പിന്നാക്ക വികസന കോര്‍പ്പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന കേടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തത്.
എന്‍ഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകള്‍ വഴി വിതരണം ചെയ്തത് 10 മുതല്‍ 15 ശതമാനം വരെ പലിശക്കായിരുന്നു. 5 ശതമാനത്തില്‍ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനില്‍ക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നെന്നും വിജിലന്‍ലസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.