ചേര്‍ത്തല: കുടം വരാനുള്ള താമസം ഉള്ളതുകൊണ്ടാകും ഇത്രയും നാള്‍ താമര വിരിയാതിരുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തൊമ്പതാം തീയതി വോട്ടെണ്ണുമ്പോള്‍ പൊന്‍കുടം ഉയരുന്നതും താമര വിരിയുന്നതും കാണാമെന്നും അദ്ദേഹം പറഞ്ഞു.
താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോള്‍ കുടമുടഞ്ഞുപോകുമെന്നും പറഞ്ഞവര്‍ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാര്‍ട്ടിയായി മാറിയെന്നും സംസ്ഥാനത്തെ ബിജെപി സ്വാധീനത്തിനു പിന്നില്‍ ബി.ഡി.ജെ.എസ് ആണെന്നും തിരിച്ചറിയുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നല്ല തിരക്കുണ്ടെന്നും മാറ്റത്തിന്റെ ശക്തിയായ കാറ്റ് വീശിക്കൊണ്ടെയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.