കൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ വിവാദ പ്രസംഗം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലുവ സിഐക്കു മുന്നില്‍ കീഴടങ്ങി. രാവിലെ പത്തരയോടെ സ്റ്റേഷനിലെത്തിയ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസില്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടിയിട്ടുണ്ട്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഒപ്പമുണ്ടായിരുന്നു.
വിശദമായ മൊഴി നല്‍കുന്നതിനായി പിന്നീട് ഹാജരായേക്കും. കോഴിക്കോട് മാന്‍ഹോളില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ മരിച്ച ഓട്ടോഡ്രൈവര്‍ നൌഷാദിനെ മതത്തിന്റെ പേരില്‍ അവഹേളിച്ച് നടത്തിയ പ്രസംഗമാണ് വിവാദത്തിലേക്ക് വഴിവച്ചത്.